പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു; കുനുക്കമില്ലാതെ അധികൃതര്‍.


 നഗരത്തിലെ മിക്കയിടങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടി വെളളം പാഴാവുന്നത് നിത്യ സംഭവം; കുലുക്കമില്ലാതെ അധികൃതർ



കാസർകോട്:നഗരത്തിലെ മിക്കയിടങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടി വെളളം പാഴാവുന്നത് നിത്യ സംഭവമായി. ഇതിന് പരിഹാരം കാണേണ്ട ജല അതോറിറ്റി അധികൃത രാവട്ടെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു. നഗരത്തിലെ മിക്കസ്ഥലങ്ങളിലും പള്ളം, നെല്ലിക്കുന്ന്, തളങ്കര പ്രദേശങ്ങളിലെല്ലാം പല നേരങ്ങളിലും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാവുന്നു. പല സ്ഥലങ്ങളിലും ദിവസങ്ങൾ മാത്രമല്ല ആഴ്ചകളോളം കുടിവെള്ളം റോഡിൽ ഒഴുകുന്നു. ഭൂമിക്കടിയിൽ പാകിയ പല പൈപ്പുകളും കാലപ്പഴക്കം കാരണം ദ്രവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് പാകിയ പൈപ്പുകൾ പൊട്ടുന്നത് പതിവായ കാഴ്ചയാണ്. കുടിവെള്ളം പലർക്കും സമയത്തിന് കിട്ടുന്നില്ലെന്നും പ്രശ്ന പരിഹാരത്തിനായി വിളിച്ചാൽ ജല അതോറിറ്റി ഓഫീസിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം.



പടം: നഗരത്തിന് സമീപമുള്ള പള്ളത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡലേക്കൊഴുകുന്നു.

Post a Comment

Previous Post Next Post